Saturday, 26 November 2011

 അടരുന്ന  കണ്നീര്‍ക്കനങ്ങല്‍ക്കുള്ളിലായ്   
വിടരുന്നു പിന്ന്നിട്ട നാളുകള്‍ തന്നോര്‍മ്മ
 പടരുന്നു നെഞ്ഞിലെക്കീ നോവുകള്‍ 
ക്കിടയുന്നു വ്യര്തമായ് ജന്മസാഫല്യം 

ജന്മ ജന്മാതരങ്ങല്‍ക്കുളിലായ് 
കന്മതില്‍ കെട്ടുകലായ്‌    മാറിടുമ്പോള്‍ 
ജന്മങ്ങള്‍ പുന്ന്യങ്ങലായ്    മാറുന്നു     

കര്‍മ്മ പ്രപഞ്ചമേ   നിന്നിലെ ചേഷ്ടകള്‍ 
നിര്‍മ്മലമെന്നു ഞാന്‍  നിനച്ചു- നിന്റെ 
ധര്‍മ്മങ്ങളെല്ലാം വിസ്മരിച്ചു- എന്റെ 
കര്‍മ്മഫലമതെത്ര ദയനീയം. 

ദയനീയമെങ്കിലും നിന്റെ കാല്‍ക്കല്‍ 
ദയയും യാചിച്ചു  ന്ജാനിരിപ്പൂ- ഉ -
ദയവും പിന്നെ അസ്തമയവും എ- 
ന്നുയര്‍ച്ചയില്‍  നിന്നുള്ള  താഴ്ച്ചയല്ലോ.  

താഴ്ചയില്‍ നിന്നും കരെരനവാതെ   
വീഴ്ചയില്‍ തന്നെ പരിതപിച്ചും
കാഴ്ചയിലാരും   സഹതപിചീടുമീ 
വീഴ്ച്ചയിതെങ്ങനെ ഭവിച്ചു ദേവാ     

ദേവാലയത്തില്‍ പോയി നേര്‍ന്നും 
ദൈവത്തെയുള്ളില്‍ തൊഴുതു നിന്നും  
കൈവല്യ ദുഖതെയുള്ളിലോതുക്കി                                                                                                               
ദൈവമേഎന്നെ പരീക്ഷിക്കല്ലേ.

പരീക്ഷയെല്ലാം ജയിച്ചുവേന്നാലും ജീവിത-
പരീക്ഷനങ്ങളിലെല്ലാം പരാജയം. പിന്നെയും 
പരീക്ഷിക്കുന്നതെന്തിനേന്‍ ദൈവമേ -
പരീക്ഷനമയല്ലോ   മമ ജീവിതം 




                     
   
                                                                                                               
 
 
                         

      
      
    
                                                      
  
      

Saturday, 18 June 2011

                                   ente koottukaranu  



ഒരു വളപ്പോട്ടിന്റെ ഒര്മയിലിന്നലെ
അറിയാതെ ഞാനെന്തോ പാടി 
അകതാരില്‍ വിടരുന്ന മോഹപ്പൂമൊട്ടിനു 
ആയിരം ഇതളെന്നു ആരോ ചൊല്ലി 
          എന്തിനീ ജന്മത്തിന്‍ പോന്മാനിചെപ്പില്‍ 
          കുന്നിക്കുരുമണി നീ കാത്തുവച്ചു?
          എന്തിനീ  നെഞ്ചിലെ തെന്കൂടിനുള്ളില്‍ 
          ഒരു നിഴല്‍ സ്വപ്നമായ് നീ വന്നു? 
അറിയാതെ നെഞ്ചകം വിങ്ങിപ്പടരുമ്പോള്‍ 
ഒരു സ്വാന്തനത്തിന്റെ കുളിരോതുക്കി
നിരകന്ന്നില്‍      നിഴലായ് വിരിയുന്ന  പുഞ്ചിരി  
തൂമഞ്ഞു പോലെ വിശുദ്ധമാക്കി
          പൊട്ടിതകര്‍ന്നോരീ തന്ത്രിയിലെന്തിണോ 
          തൊട്ടപ്പോള്‍ അറിയാതെ പാട്ട്  പാടി 
          ഞെട്ടറ്റു വീഴുമീ കാനനപ്പൂവിനെ  നീ 
          തൊട്ടപ്പോള്‍ അറിയാതെ തേങ്ങിപ്പോയി 
ഈ കൊടും വീഥിയില്‍ ഞാന്‍ മാത്രം ബാക്കി 
ചുറ്റും കഴുകുകള്‍ വട്ടമിട്ടീടുമ്പോള്‍ 
അധരത്തില്‍ വിരിയുന്ന നിന്റെ പഞ്ചാക്ഷരി- 
ക്കാവുമോയെന്നെ  തുനചീടുവാന്‍ 
           ഒരുവേള ഞാനീ തുകില്‍ മറ നീക്കി 
          കുളിരോലും നിന്‍ സ്മേരം നുകര്‍ന്നീടന്‍      
          അരികിലനനീടും    എന്നോമനെ 
          കരളില്‍  അമൃതമായ്   നിന്നോര്‍മകള്‍
ഉഷ്ണിക്കും ആത്മാവിനൊരു തെന്നലായ്
നിറ  മിഴികള്‍ക്കൊരു സ്പര്‍ശമായ് 
തേങ്ങി തകര്‍ന്നൊരെന്‍ നെഞ്ചിനു ഈണമായ്   
അന്ധകാരത്തില്‍ ഉതിച്ചൊരു  സൂര്യനായ് 
          എന്തിനീ ജീവിത നൌകളിലെരി     നീ           
          എത്താത്ത  ദ്വീപിലേക്കാനയിച്ചു
          ഏഴ് നിറങ്ങളും ചാലിച്ച പുഞ്ചിരി- 
          ത്തേനുമായ് നീയെന്നേ  സല്‍ക്കരിച്ചു
എല്ലാം എനിക്കൊരു വ്യഥയായി മാറി 
എന്നും മറക്കാത്ത ഓര്‍മയുമായി
എന്റെയീ ജീവിത സാരംഗി പാടുന്നു  
ഒരു ശോക  ഗാനത്തിന്‍ ഈരടികള്‍
         ഒരു മാത്രാ പോലും സ്മരിക്കതിരിക്കില്ല 
         മൃദു മന്ന്തഹാസത്തില്‍      വിരിയുന്ന രൂപമായ്‌ 
        മനതാരിലെന്നും കുടിവെച്ചു നിന്നെ ഞാന്‍  
        മതിവരുവോളം പൂജിചിടാന്‍ 
ആഴത്തിലുള്ള നിന്‍  ചിരി കണ്ടപോള്‍
ആനന്ദ നൃത്തമാടി എന്‍ മനം   
സ്നേഹസ്വരൂപ നീയെന്റെ മാനസം 
നിന്‍ നൃത്ത മണ്ടപമാക്കിയല്ലോ   
         മുത്തും പവിഴവും കോരി നിരചെന്തു
         മുഗ്ദ്ധമായ് തീര്‍ന്നല്ലോ നിന്‍ ഹാസം 
         ഈ ലോക  സൌന്ദര്യം കോരിക്കുടിച്ചെന്തു 
        ലോലമായ്‌ തീര്‍ന്നല്ലോ നിന്‍റെ മനം 

        
   
  




        
          
        





Monday, 13 June 2011

                                                              നീ


എന്‍ മൌന സരോവരത്തില്‍ നിന്‍  വാചാലമാം തോണി
മരുകരയെതാതെ തുഴയതിരുന്നെങ്കില്‍ 
മധുരസ്മരനകല്‍ക്കില്ല   നിറങ്ങള്‍
ഹൃദയ  പട്മത്തില്‍     നരുതെനില്ല   
എന്‍ മിഴിക്കോണില്‍ നിറയുന്നിത്ഗ്നി 
പഴയ കാലത്തിന്‍ ചിതയോരുക്കാന്‍ 
ജീവിതപ്പാതയില്‍  ഏകയാലയുമ്പോള്‍
സ്വാന്തന സുര്യനായ് നീയണഞ്ഞു
നിന്നുഗ്രകിരണങ്ങള്‍ എന്നില്‍ പതിക്കുമ്പോള്‍
എന്‍ ധുക്ക    സാഗരം വറ്റിടുന്നു 
ഇരുള്‍ നിറയുമീ യാമങ്ങളില്‍ 
നിരതിന്കള്‍ പുഞ്ചിരിയായ്‌ നിന്നോര്‍മകള്‍
ഹൃദയ കുസുമങ്ങളില്‍ sourabhyamay   
നിറനില  പുഞ്ചിരിതെനുമായ് 
അരുകിലനയുകെന്‍ ഹൃധയധിനാധ
ഒരുവേള ഞാനെന്നെ മറക്കുന്നു
അവിടുത്തെ കാല്‍ക്കലെന്‍ പ്രണാമം