ente koottukaranu
ഒരു വളപ്പോട്ടിന്റെ ഒര്മയിലിന്നലെ
അറിയാതെ ഞാനെന്തോ പാടി
അകതാരില്‍ വിടരുന്ന മോഹപ്പൂമൊട്ടിനു
ആയിരം ഇതളെന്നു ആരോ ചൊല്ലി
എന്തിനീ ജന്മത്തിന്‍ പോന്മാനിചെപ്പില്‍
കുന്നിക്കുരുമണി നീ കാത്തുവച്ചു?
എന്തിനീ നെഞ്ചിലെ തെന്കൂടിനുള്ളില്‍
ഒരു നിഴല്‍ സ്വപ്നമായ് നീ വന്നു?
അറിയാതെ നെഞ്ചകം വിങ്ങിപ്പടരുമ്പോള്‍
ഒരു സ്വാന്തനത്തിന്റെ കുളിരോതുക്കി
നിരകന്ന്നില്‍ നിഴലായ് വിരിയുന്ന പുഞ്ചിരി
തൂമഞ്ഞു പോലെ വിശുദ്ധമാക്കി
പൊട്ടിതകര്‍ന്നോരീ തന്ത്രിയിലെന്തിണോ
തൊട്ടപ്പോള്‍ അറിയാതെ പാട്ട് പാടി
ഞെട്ടറ്റു വീഴുമീ കാനനപ്പൂവിനെ നീ
തൊട്ടപ്പോള്‍ അറിയാതെ തേങ്ങിപ്പോയി
ഈ കൊടും വീഥിയില്‍ ഞാന്‍ മാത്രം ബാക്കി
ചുറ്റും കഴുകുകള്‍ വട്ടമിട്ടീടുമ്പോള്‍
അധരത്തില്‍ വിരിയുന്ന നിന്റെ പഞ്ചാക്ഷരി-
ക്കാവുമോയെന്നെ തുനചീടുവാന്‍
ഒരുവേള ഞാനീ തുകില്‍ മറ നീക്കി
കുളിരോലും നിന്‍ സ്മേരം നുകര്‍ന്നീടന്‍
അരികിലനനീടും എന്നോമനെ
കരളില്‍ അമൃതമായ് നിന്നോര്‍മകള്‍
ഉഷ്ണിക്കും ആത്മാവിനൊരു തെന്നലായ്
നിറ മിഴികള്‍ക്കൊരു സ്പര്‍ശമായ്
തേങ്ങി തകര്‍ന്നൊരെന്‍ നെഞ്ചിനു ഈണമായ്
അന്ധകാരത്തില്‍ ഉതിച്ചൊരു സൂര്യനായ്
എന്തിനീ ജീവിത നൌകളിലെരി നീ
എത്താത്ത ദ്വീപിലേക്കാനയിച്ചു
ഏഴ് നിറങ്ങളും ചാലിച്ച പുഞ്ചിരി-
ത്തേനുമായ് നീയെന്നേ സല്‍ക്കരിച്ചു
എല്ലാം എനിക്കൊരു വ്യഥയായി മാറി
എന്നും മറക്കാത്ത ഓര്‍മയുമായി
എന്റെയീ ജീവിത സാരംഗി പാടുന്നു
ഒരു ശോക ഗാനത്തിന്‍ ഈരടികള്‍
ഒരു മാത്രാ പോലും സ്മരിക്കതിരിക്കില്ല
മൃദു മന്ന്തഹാസത്തില്‍ വിരിയുന്ന രൂപമായ്
മനതാരിലെന്നും കുടിവെച്ചു നിന്നെ ഞാന്‍
മതിവരുവോളം പൂജിചിടാന്‍
ആഴത്തിലുള്ള നിന്‍ ചിരി കണ്ടപോള്‍
ആനന്ദ നൃത്തമാടി എന്‍ മനം
സ്നേഹസ്വരൂപ നീയെന്റെ മാനസം
നിന്‍ നൃത്ത മണ്ടപമാക്കിയല്ലോ
മുത്തും പവിഴവും കോരി നിരചെന്തു
മുഗ്ദ്ധമായ് തീര്‍ന്നല്ലോ നിന്‍ ഹാസം
ഈ ലോക സൌന്ദര്യം കോരിക്കുടിച്ചെന്തു
ലോലമായ് തീര്‍ന്നല്ലോ നിന്‍റെ മനം
നീ എത്താത്ത ദ്വീപിലേക്കാനയിച്ചു ..?
ReplyDelete